കാലം എത്ര കടന്നാലും , കരുതിവെച്ച സ്നേഹം നിനക്കായി മാത്രം !!!
ആ വാർത്ത അറിഞ്ഞു ഒന്നും പറയാൻ കഴിയാത്ത ഒരു അവസ്ഥ. Coaching ക്ലാസ്സിൽ നിന്നും തിരികെ വരുന്ന വഴി അനിയൻ ഇടറുന്ന ശബ്ദത്തിൽ ," ചേച്ചി.! ആശുപത്രിയിൽ നിന്ന് വിളിച്ചിരുന്നു. എല്ലാം കഴിഞ്ഞു. "
"നേരാണോ , ആരാ വിളിച്ചത്? എപ്പോ? " പിന്നെ ഒരു നിശബ്ദത മാത്രം. എറണാകുളം നഗരത്തിലെ traffic ഒന്നും കാണാൻ കഴിഞ്ഞില്ല. വാഹങ്ങളുടെ ശബ്‌ദം കേൾക്കുന്നില്ല .
വീട്ടിൽ എത്തിയപ്പോ 'അമ്മ ആകെ .മൗനം. എന്താ പറയേണ്ടേ? അറിയില്ല. നഷ്ടപെട്ടത് അമ്മേടെ സ്വന്തം ചോരയാണ്. അമ്മേടെ ചേച്ചി.
രണ്ടു ദിവസം എല്ലാം കഴിഞ്ഞു. പിന്നെയും കുറച്ചു ദിവസങ്ങൾ കടന്നു പോയി. എല്ലാരും തിരക്കുകളിലേക്ക്.
'അമ്മ യെ നഷ്ട്ടപെട്ട എന്റെ അനിയനെ ഒന്ന് കാണാൻ , അവനെ ചേർത്തുപിടിച്ചു ഞാനിലെ നിനക്ക് എന്തിനാ നീ വിഷമിക്കുന്നെ എന്ന് പറയാൻ കൊതിക്കുന്നു.
അറിയില്ല അവനെ എവിടെ എന്ന്? കാലം എത്ര കടന്നാലും, പെങ്ങളുടെ കൈയിൽ പിടിച്ചു നടന്ന ആ കുഞ്ഞു അനിയനെ മറക്കാൻ ഈ പെങ്ങൾക്ക് കഴിയില്ല!!.
ചേച്ചിയമ്മ , വളരെ ധൈര്യമുള്ള സ്വഭാവം ആയിരുന്നു. ഓർമയിൽ വളരെ കുറച്ചു വര്ഷങ്ങളുടെ മധുരം ഉള്ള ഓർമ്മകൾ..
ചേട്ടത്തി അനിയത്തി മക്കൾ ആണെന്നലും , ഒരു അമ്മേടെ മക്കളെ പോലെ വളർന്ന ചെറുപ്പകാലം. ഒരു plate ഇൽ നാല് കുട്ടികൾ സന്തോഷത്തോടെ കഴിക്കുമ്പോ അത് ഒരു ഒരുമയായിരുന്നു. .
ആരും കൊതിക്കുന്ന ഞങ്ങളുടെ സാഹോദര്യം. ഞങ്ങൾ നാലുപേരെയും എണ്ണതേപ്പിക്കുകയും, കുളിപ്പിക്കുകയും, പഴുത്തമാങ്ങ പിഴിഞ്ഞ് ചോറ് ഇളക്കി തരുകയും ഒക്കെ ചെയ്ത ചേച്ചിയമ്മേ ഇന്നും എന്റെ കാനിൽ ഈറൻ അണിയിക്കും. വീട്ടിലെ എല്ലാരുടെയും തുണി അലക്കാൻ ഒറ്റയ്ക്ക് ചെയ്യുമ്പോ, ആ കൃശഗാത്രയായ ശരീരത്തിന് ഇത്രയും ആരോഗ്യമോ ഏന് ചിന്തിച്ചു പോയിട്ടുണ്ട്. വീട്ടിലെ എല്ലാ ജോലിയും ഒറ്റക് ചെയ്യുമായിരുന്നു ചേച്ചിയമ്മ.
(ഒരു സമയം വരെ വേനൽ അവധി കാലം മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ ആയിരുന്നു.
ഇന്നും കൊതിയോടെ ഓർക്കും ആ കാലമേ ഒരിക്കൽ കൂടി പടികടന്നു എത്തിയിരുന്നേൽ എന്ന്. )
(ഒരു സമയം വരെ വേനൽ അവധി കാലം മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ ആയിരുന്നു.
ഇന്നും കൊതിയോടെ ഓർക്കും ആ കാലമേ ഒരിക്കൽ കൂടി പടികടന്നു എത്തിയിരുന്നേൽ എന്ന്. )
പക്ഷെ കാലം ആ സ്നേഹത്തിനു വിലക്ക് കല്പിച്ചു. ബന്ധങ്ങൾക്കു വിള്ളൽ വീണു? ഞങ്ങൾ നാല് പേരും അകന്നു. പെങ്ങളെ ഏന് വിളിച്ചു കൈയിൽ പിടിച്ചു നടന്ന എന്റെ ചേട്ടായി , എന്റെ അനിയനും ഞങ്ങളിൽ നിന്നും അകന്നു. കണ്ടാൽ തിരിച്ചു അറിയുമോ ഇപ്പൊ ഏന് പോലും അറിയാത്ത അത്രയ്ക്ക് അകൽച്ച ആയി.
കാലം കടന്നപ്പോ, ഞെട്ടൽ ഉള്ള പലതും കേട്ടു . ചേച്ചിയമ്മ ക്കു സുഖമില്ല. ആരെയും നോക്കാതെ ജീവിതം ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ച ആ ജന്മം ഇന്ന് മരണം കാത്തു കിടക്കുകയാണ് എന്ന്. പോയി ഒന്ന് കാണാൻ കൊതി തോന്നി ഇല്ല വിലക്കപ്പെട്ട കണി പോലെ അകലങ്ങളിൽ ഇരുന്നു അറിയാൻ മാത്രമായിരുന്നു വിധി.
ജീവിതത്തിൽ എന്ത് നേടി. ജീവിച്ചിരുന്നപ്പോ എല്ലാവരാലും പറയിപ്പിച്ചു , അഹങ്കാരി ആണെന്ന്. ഉള്ളു പിടഞ്ഞു, നീറിയും , ചങ്കിലെ ദുഃഖം ആരോടും പറയാതെ, സ്വയം ഉമിത്തീയിൽ ഉരുകി ആ ജന്മം യാത്രയായി.
മരണത്തിനും ഞാൻ തോൽക്കില്ല എന്ന തന്റേടത്തോടെ , ആരുടേയും മുന്നിൽ തല കുനിക്കാതെ യാത്രയായി. പൂർത്തീകരിക്കാൻ ഒരുപാടു ബാക്കി ഉണ്ടെകിലും , ഇനിം മതി ഈ യാത്ര ഏന് തീരുമാനിച്ചു പോയി. ആരോടും പരിഭവം പറയാതെ, പരാതികളില്ലാതെ , പോയി.
ചേച്ചിയമ്മ എന്ന അധ്യായം അടഞ്ഞു.
കാത്തിരിക്കാൻ ഇനിം 'അമ്മ മനസിലാക്കി വീണ്ടും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവൻ ശ്രെമിക്കുന്നു . എന്റെ കുഞ്ഞേ, 'അമ്മ ഒരു വിളിക്കായി നീ അലയുമ്പോ, അരികിലെങ്കിലോ, അകലത്തായി ഈ പെങ്ങൾ നിനക്കായി ഒരു ആയുസിന്റെ സ്നേഹവും കരുതലുമായി നിന്നെ കാത്തിരിപ്പുണ്ട്.
എവിടെ ആണേലും ആരുടേയും വിലക്കില്ലാതെ നീ ഓടിവരുന്നതും കാത്തു , ഈ പെങ്ങളുണ്ടാവും.
കാലത്തിന്റെ വിലകുകൾക്കു വിരാമം ഇട്ടു വീണ്ടും ആ പഴയ സഹോദരങ്ങൾ ഒന്ന് ചേരുന്നതും കാത്തു ...............................
Paru .
(Dedication to my chettai and Mottu )
No comments:
Post a Comment