എന്നിലെ നിന്നെ അറിയാതെ പോയി എൻ കണ്ണാ
സൂര്യനെ പ്രണയിച്ച അംബുജം പോലെ എൻ പ്രണയം,
കാർമുകിൽ മൂടിയ അർക്കനെ കാണാതെ കൂമ്പിയ-
ഇന്ദീവര മുകുളമായി എൻ പ്രണയം....
അറിഞ്ഞിരുന്നില്ല കണ്ണാ എന്നിലെ നിന്നെ ഞാൻ കണ്ടിരുന്നില്ല കണ്ണാ !!
ദിക്ക്അറിയാതെ , ദിനം അറിയാതെ നിന്നെ ഞാൻ തേടി നടന്നു!
മഴ മാഞ്ഞു , ഇരുൾ മാഞ്ഞു 'തെളിയുന്ന ആകാശ -
തനിമയിൽ തെളിയുന്നു കണ്ണാ നിന്റെ രൂപം
കാണുവാൻ കൊതിക്കുന്ന നേരം എന്മുന്നിൽ തെളിയുന്ന--
നിറദീപമാണ് നിൻ രൂപം ....
കണ്ണാ അറിയുനിലയോ എൻ മനം നീ ,
ഉരുകുകയാണ് ഓരോ നിമിഷവും നിന്നെ കാണാനായി ...
June 18/06/2017
Paru ---
കാണുവാൻ കൊതിക്കുന്ന നേരം എന്മുന്നിൽ തെളിയുന്ന--
നിറദീപമാണ് നിൻ രൂപം ....
കണ്ണാ അറിയുനിലയോ എൻ മനം നീ ,
ഉരുകുകയാണ് ഓരോ നിമിഷവും നിന്നെ കാണാനായി ...
June 18/06/2017
Paru ---
No comments:
Post a Comment